< Back
Kerala

Kerala
'കോൺഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുൽ മാങ്കൂട്ടത്തലിന് പിന്തുണയുമായി കെ.സുധാകരൻ
|25 Nov 2025 9:28 PM IST
- 'ഉയരുന്ന ആരോപണങ്ങളിൽ രാഹുൽമാങ്കൂട്ടത്തിൽ നിരപരാധി'
കണ്ണൂർ: രാഹുൽമാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ രാഹുലിന് പിന്തുണയുമായി കെ. സുധാകരൻ എംപി. ' ഉയരുന്ന ആരോപണങ്ങളിൽ രാഹുൽമാങ്കൂട്ടത്തിൽ നിരപരാധി. ഞാൻ വിഷയത്തെ പറ്റി അന്വേഷിച്ചു. കോൺഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാൻ മടി'യില്ലെന്നും കെ. സുധാകരൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസി സംഘടനജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പടെ രംഗത്തുവരുന്നതിനിടെയാണ് പിന്തുണയുമായി കെ. സുധാകരൻ വരുന്നത്.