< Back
Kerala
കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: കെ.പി.സി.സി അംഗങ്ങളെ നിശ്ചയിച്ചു
Kerala

കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: കെ.പി.സി.സി അംഗങ്ങളെ നിശ്ചയിച്ചു

Web Desk
|
19 Jun 2022 7:27 AM IST

280 പേരാണ് പട്ടികയിലുള്ളത്

തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കെ.പി.സി.സി അംഗങ്ങളെ നിശ്ചയിച്ചു. 280 പേരാണ് പട്ടികയിലുള്ളത്. ഇവരിൽ 46 പേർ പുതുമുഖങ്ങളാണ്. കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള വരണാധികാരി ജി പരമേശ്വരക്ക് പട്ടിക കൈമാറി.

ഒരു ബ്ലോക്കിൽ നിന്നും ഒരാൾ വീതം എന്ന നിലയ്ക്കാണ് കെ.പി.സി.സി അംഗങ്ങളെ നിശ്ചയിക്കുന്നത്. മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചയിൽ കാര്യമായ അഴിച്ചുപണി വേണ്ടതില്ലെന്ന് തീരുമാനിച്ചു. അതിലേക്ക് കടന്നാൽ തർക്കങ്ങൾക്ക് ഇടയാക്കുമെന്നും വിലയിരുത്തി. പാർട്ടി വിട്ടവർ, പുറത്താക്കിയവർ, ആരോഗ്യ പ്രശ്നമുള്ളവർ, മരിച്ചു പോയവർ, അച്ചടക്ക ലംഘനത്തിന് നടപടി നേരിട്ടവർ എന്നിവർക്ക് പകരം മാത്രം പുതിയ ആളുകളെ ഉൾപ്പെടുത്താനായിരുന്നു ധാരണ.

കഴിഞ്ഞ ദിവസങ്ങളിൽ കെ സുധാകരൻ, വി.ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസ്സൻ എന്നിവർ വിശദമായ ചർച്ച നടത്തി. തുടർന്ന് നിലവിലെ കമ്മറ്റിയിലെ 234 പേരെ നിലനിർത്താൻ തീരുമാനിച്ചു. 46 പുതുമുഖങ്ങളെയും നിശ്ചയിച്ചു. ആവശ്യമായ വനിതാ പ്രാതിനിധ്യവും ഉറപ്പാക്കിയെന്നാണ് നേതാക്കളുടെ വാദം. ജി പരമേശ്വരയ്ക്ക് കൈമാറിയ ഈ പട്ടികയിൽ നിന്നാണ് കേരളത്തിൽ നിന്നുള്ള 40 എ.ഐ.സി.സി അംഗങ്ങളെ തെരഞ്ഞെടുക്കുക.

Related Tags :
Similar Posts