< Back
Kerala

Kerala
കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോൺഗ്രസ്
|23 April 2024 10:01 PM IST
പാലക്കാട്ട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദ പരാമർശം
ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അൻവർ എം.എൽ.എ നടത്തിയ മോശം പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പരാമർശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയത്.
അൻവറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ 22ന് പാലക്കാട്ട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അൻവറിൻ്റെ വിവാദ പരാമർശം.
ജനപ്രതിനിധി കൂടിയായ പി.വി. അൻവർ നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്ന് എം. ലിജു പരാതിയിൽ ആവശ്യപ്പെട്ടു.