< Back
Kerala

Kerala
ഡി.സി.സി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവം; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ
|26 Jun 2022 9:51 AM IST
എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്
കൊച്ചി: എറണാകുളം ഡി.സി.സി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മാഹീനെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റി. എറണാകുളം സെൻട്രൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് ഡി.സി.സി ഓഫീസിലെ കോൺഗ്രസ് പതാക കത്തിച്ചത്.