< Back
Kerala
Congress formed sub committee for candidate selection
Kerala

കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാർഥി ചർച്ചകൾക്കായി കോൺഗ്രസിൽ ഉപസമിതി

Web Desk
|
4 Feb 2024 4:07 PM IST

കെ. സുധാകരൻ, വി.ഡി സതീശൻ, എം.എം ഹസൻ, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

തൃശൂർ: കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാർഥി ചർച്ചകൾക്കായി കോൺഗ്രസിൽ ഉപസമിതി രൂപീകരിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതി അംഗങ്ങൾ. അതേസമയം കണ്ണൂർ ഒഴികെയുള്ള സീറ്റുകളിൽ സിറ്റിങ് എം.പിമാർ തന്നെ മത്സരിക്കാനാണ് തെരഞ്ഞെടുപ്പ് ഉപസമിതിയിലെ ധാരണ. അനൗദ്യോഗിക പ്രചാരണം തുടങ്ങിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഇത്തവണ മത്സരിക്കാനില്ലെന്ന് സുധാകരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ചപ്പോഴും കോൺഗ്രസിന് കൈവിട്ടുപോയ മണ്ഡലമാണ് ആലപ്പുഴ. കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ എന്നിവരും മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സിറ്റിങ് എം.പിമാർ തന്നെ മത്സരിക്കട്ടെ എന്ന തീരുമാനമാണ് പാർട്ടി നേതൃത്വത്തിനുള്ളത്.

Similar Posts