< Back
Kerala

Kerala
കടുവയുടെ ആക്രമണം: മാനന്തവാടിയിൽ നാളെ കോൺഗ്രസ് ഹർത്താൽ
|24 Jan 2025 9:29 PM IST
എസ്ഡിപിഐയും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്
കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭാ പരിധിയിൽ ശനിയാഴ്ച കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കി. എസ്ഡിപിഐയും നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാരക്കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞയാണ്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനം കൂട്ടം കൂടുന്നതും അനാവശ്യ യാത്രകളും ഒഴിവാക്കണം.
കടുവയെ പിടികൂടാനായി വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വർഡൻ ഉത്തരവിറക്കി.