< Back
Kerala

Kerala
ഹൈബിക്ക് റെക്കോഡ് ഭൂരിപക്ഷം; 2019ലെ സ്വന്തം റെക്കോഡ് മറികടന്നു
|4 Jun 2024 12:48 PM IST
2024ല്‍ സ്വന്തം റെക്കോഡ് തന്നെ മറികടന്നിരിക്കുകയാണ് ഹൈബി
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ. 1999ൽ പിതാവും യുഡിഎഫ് സ്ഥാനാർഥിയുമായ ജോർജ് ഈഡൻ നേടിയ റെക്കോർഡ് ഭൂരിപക്ഷം മകൻ ഹൈബി ഈഡൻ മറികടന്നത് ഇരുപത് വർഷത്തിന് ശേഷം 2019ലാണ്. 2024ല്‍ സ്വന്തം റെക്കോഡ് തന്നെ മറികടന്നിരിക്കുകയാണ് ഹൈബി.
1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,11,305 ഭൂരിപക്ഷത്തിലാണ് ജോര്‍ജ് ഈഡന്‍ ജയിച്ചത്. 2019ല്‍ ഹൈബി ഈ റെക്കോഡ് മറികടന്നു. 1,69,153 വോട്ടിന്‍റെ ലീഡിലായിരുന്നു അന്ന് ഹൈബിയുടെ വിജയം. 2024ല്‍ 172341 വോട്ടിനാണ് ഹൈബി ലീഡ് ചെയ്യുന്നത്. കെ.ജെ ഷൈനാണ് എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഡോ.കെ.എസ് രാധാകൃഷ്ണനെയാണ് ബി.ജെ.പി രംഗത്തിറക്കിയത്.