< Back
Kerala
മറ്റൊരാളുടെ അവസരം നിഷേധിച്ച് നേടിയെടുത്തതാണ് കെ.ടി ജലീലിന്റെ ഭാര്യയുടെ പ്രിൻസിപ്പൽ പദവി; ആരോപണവുമായി കോൺഗ്രസ് നേതാവ്
Kerala

മറ്റൊരാളുടെ അവസരം നിഷേധിച്ച് നേടിയെടുത്തതാണ് കെ.ടി ജലീലിന്റെ ഭാര്യയുടെ പ്രിൻസിപ്പൽ പദവി; ആരോപണവുമായി കോൺഗ്രസ് നേതാവ്

Web Desk
|
8 Sept 2025 2:39 PM IST

അങ്ങനെ അല്ലെങ്കിൽ വേദ ഗ്രന്ഥം തൊട്ട് സത്യം പറയാനാകുമോ ജലീലിനെന്നും ഡിസിസി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ

കോഴിക്കോട്: കെ.ടി ജലീലിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂർ. മറ്റൊരാളുടെ അവസരം നിഷേധിച്ച് നേടിയെടുത്തതാണ് കെ.ടി ജലീലിന്റെ ഭാര്യയുടെ പ്രിൻസിപ്പൽ പദവി എന്നാണ് ആരോപണം. അങ്ങനെ അല്ലെങ്കിൽ വേദ ഗ്രന്ഥം തൊട്ട് സത്യം പറയാനാകുമോ ജലീലിനെന്നും ഡിസിസി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ പറഞ്ഞു.

കഴിഞ്ഞ ദിവസം ബന്ധു നിയമനത്തിൽ ഒരു തെറ്റും ചെയ്തില്ലെന്ന് ഖുർആൻ ഉയർത്തിപ്പിടിച്ച് കെ.ടി ജലീൽ സത്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഡ്വക്കേറ്റ് സിദ്ധീഖ് പന്താവൂരിന്റെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

താൻ മന്ത്രിയായിരിക്കെ താങ്കളുടെ ഭാര്യക്ക് മറ്റൊരു അധ്യാപികയുടെ നിയമാനുസൃതം ലഭിക്കേണ്ട അവസരം നിഷേധിച്ച് സ്‌കൂൾ മാനേജ്മന്റ് നൽകിയ ഔധാര്യമായിരുന്നു ഇന്നും അങ്ങയുടെ ഭാര്യ വി പി ഫാത്തിമകുട്ടി ഇരിക്കുന്ന കസേര...

ഇനി അത് അങ്ങിനെ അല്ലെങ്കിൽ വേദ ഗ്രന്ഥം തൊട്ട് സത്യം പറയാനാകുമോ ജലീൽ സർ

Similar Posts