< Back
Kerala

Kerala
വഖഫ് കിരാതമാണെന്ന സുരേഷ്ഗോപിയുടെ പരാമർശം: പരാതി നല്‍കിയിട്ടും കേസെടുത്തില്ല ;കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്
|22 May 2025 1:02 PM IST
വയനാട് ഉപതെരഞ്ഞെടുപ്പ് വേളയിലായിരുന്നു സുരേഷ്ഗോപിയുടെ പരാമര്‍ശം
വയനാട്: വഖഫ് കിരാതമാണെന്ന കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയുടെ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി. ആർ അനൂപ് കോടതിയെ സമീപിച്ചു. പരാതി നൽകിയിട്ടും വയനാട് കമ്പളക്കാട് പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് കൽപറ്റ കോടതിയെ സമീപിച്ചത്.
വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്പളക്കാട് നടന്ന പരിപാടിയിലായിരുന്നു സുരേഷ് ഗോപി വഖഫിനെതിരായ പരാമര്‍ശം നടത്തിയത്. സംഭവം നടന്ന നവംബര്‍ ഒന്‍പതിന് കമ്പളക്കാട് പൊലീസിനും വയനാട് എസ്.പിക്കും അനൂപ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും കേസെടുത്തില്ല.തുടര്‍ന്നാണ് കോടതയെ സമീപിച്ചത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും പരാതി നൽകിയിട്ടുണ്ട്.