< Back
Kerala
എറണാകുളത്ത് കോൺഗ്രസ് നേതാവിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

എറണാകുളത്ത് കോൺഗ്രസ് നേതാവിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
6 Oct 2023 7:31 PM IST

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായ പി.ടി പോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

എറണാകുളം: അങ്കമാലിയിൽ കോൺഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായ പി.ടി. പോളിനെയാണ് ആലുവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ആലുവ പൊലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലുവ മഹനാമി ഹോട്ടലിൽ ഇന്ന് ഉച്ചയ്ക്ക് പോളി മുറി എടുത്തിരുന്നു. അന്വേഷിച്ച് എത്തിയ സുഹൃത്താണ് ഇദ്ദേ​​ഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ മുറിയില്‍ നിന്ന് ബാഗും മൊബെലും കണ്ടെത്തിയിട്ടുണ്ട്.


Similar Posts