< Back
Kerala

Kerala
പാർട്ടിയില്‍ അവഗണന; കോൺഗ്രസ് നേതാവ് എം.എസ് അനിൽകുമാർ ബിജെപിയിൽ
|5 March 2026 9:22 PM IST
തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് അനിൽകുമാർ ബിജെപിയിൽ ചേർന്നത്
തൃശൂർ: തൃശൂരിലെ കോൺഗ്രസ് നേതാവ് എം.എസ് അനിൽകുമാർ ബിജെപിയിൽ ചേർന്നു. ഡിസിസി വൈസ് പ്രസിഡന്റായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് അനിൽകുമാർ ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ കടുത്ത അവഗണന നേരിട്ടുവെന്ന് അനിൽകുമാർ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. കോൺഗ്രസിൽ മൂല്യചുതി ആണെന്നും കൊച്ചനിയൻ കൊലക്കേസിലെ പ്രതിയെന്ന ലേബൽ മാത്രമാണ് കോൺഗ്രസിൽ നിന്ന് തനിക്ക് ലഭിച്ചതെന്നും അനിൽകുമാർ പറഞ്ഞു.