< Back
Kerala
കോട്ടയത്തെ കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ കേസ്
Kerala

കോട്ടയത്തെ കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ കേസ്

Web Desk
|
26 Jun 2022 10:09 AM IST

സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു

കോട്ടയം: കോട്ടയത്തെ കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിൻറെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതികളിൽ ചിലർ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നും വിവരമുണ്ട്. സംഘർഷത്തിൽ ഡി.വൈ.എസ്.പിക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഒമ്പതോളം കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.


Similar Posts