< Back
Kerala
കോൺഗ്രസിലെ പൊട്ടിത്തെറി; പരസ്യപ്രതികരണത്തിനില്ലെന്ന് മുല്ലപ്പള്ളി
Kerala

കോൺഗ്രസിലെ പൊട്ടിത്തെറി; പരസ്യപ്രതികരണത്തിനില്ലെന്ന് മുല്ലപ്പള്ളി

Web Desk
|
30 Aug 2021 6:34 PM IST

''പാർട്ടി വേദിയിൽ തന്‍റെ സത്യസന്ധവും നിർഭയവുമായ അഭിപ്രായം രേഖപ്പെടുത്തും''

ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ പരസ്യപ്രതികരണത്തിനില്ലെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ അഭിപ്രായം നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. പാർട്ടി വേദിയിൽ തന്‍റെ സത്യസന്ധവും നിർഭയവുമായ അഭിപ്രായം രേഖപ്പെടുത്തുമെന്നും അതിലപ്പുറം ഇക്കാര്യത്തിൽ മറ്റൊരു പ്രതികരണവുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കളുടെ പരസ്യമായി പ്രതികരണങ്ങളിൽ ഹൈകമാൻഡിന് കടുത്ത അതൃപ്തിയാണുള്ളത്. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പട്ടികയെ വിമർശിച്ചതിന് പിന്നാലെ ഇവർക്കെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരനും വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.

മതിയായ ചർച്ചകൾ കൂടാതെയാണ് ഡി.സി.സി അധ്യക്ഷ പട്ടിക തീരുമാനിച്ചതെന്നാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിമർശിച്ചത്. ഇതോടെ നിരവധി എ, ഐ ഗ്രൂപ്പ് നേതാക്കൾ ഇവരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Similar Posts