< Back
Kerala
കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥികൾക്കായുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം ഇന്ന്
Kerala

കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥികൾക്കായുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം ഇന്ന്

Web Desk
|
13 March 2026 6:58 AM IST

ഇതുവരെയും ഒറ്റ പേരിലേക്ക് എത്താത്ത മണ്ഡലങ്ങൾ യോഗത്തിൽ ചർച്ചയാകും

ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികക്കായുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇതുവരെയും ഒറ്റ പേരിലേക്ക് എത്താത്ത മണ്ഡലങ്ങൾ യോഗത്തിൽ ചർച്ചയാകും. പെരുമ്പാവൂർ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ആരോപണം എഐസിസി പരിശോധിക്കും. കുന്നപ്പിള്ളിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഉയർന്നുവന്ന കൂടുതൽ പേരുകളും ചർച്ചയാകും. പെരുമ്പാവൂർ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ മൂന്നു പേരുകൾ ഉയർന്നു വന്നിട്ടുണ്ട്.

പാലക്കാട്‌, തൃപ്പൂണിത്തുറ എന്നീ സിറ്റിങ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിലും അന്തിമ തീരുമാനത്തിലേക്ക് എത്താനാണ് സാധ്യത. തിങ്കളാഴ്ച ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പട്ടികക്ക് അംഗീകാരമാകും.

അതേസമയം, നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്ന എംപിമാരെ അനുനയിപ്പിക്കാനുള്ള നീക്കം സജീവമാക്കുകയാണ് നേതാക്കൾ. കെ സുധാകരൻ, അടൂർ പ്രകാശ് എന്നിവരുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. എംപിമാരുടെ മത്സരത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിൻ്റേതെന്ന് ധരിപ്പിച്ചതായാണ് വിവരം.

Similar Posts