< Back
Kerala
എംഎൽഎമാർ സോഷ്യൽ മീഡിയയിൽ നിറയണം; നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കോൺഗ്രസ്

representative image

Kerala

'എംഎൽഎമാർ സോഷ്യൽ മീഡിയയിൽ നിറയണം'; നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കോൺഗ്രസ്

Web Desk
|
30 Sept 2025 11:36 AM IST

മണ്ഡലങ്ങളിലെ വികസന പരിപാടികൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും നിര്‍ദേശം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കോൺഗ്രസ്. സിറ്റിംഗ് എംഎൽഎമാർ സോഷ്യൽ മീഡിയയിൽ നിറയണമെന്നാണ് നിർദേശം.

മണ്ഡലങ്ങളിലെ വികസന പരിപാടികൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും അതിനായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ടീം സഹായിക്കുമെന്നും നിര്‍ദേശമുണ്ട്.കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ ഔദ്യോഗിക വസതിയിലായിരുന്നു പാർലമെൻ്ററി പാർട്ടി യോഗം നടന്നത്. ഈ യോഗത്തിലാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തത്.


Similar Posts