< Back
Kerala
കോൺഗ്രസ് ദേശീയ പാത ഉപരോധം;11 പേർ കൂടി അറസ്റ്റിൽ
Kerala

കോൺഗ്രസ് ദേശീയ പാത ഉപരോധം;11 പേർ കൂടി അറസ്റ്റിൽ

Web Desk
|
4 Nov 2021 8:40 PM IST

അഞ്ച്‌ നേതാക്കളടക്കം 50 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കോൺഗ്രസിന്റെ ദേശീയ പാത ഉപരോധ സമരം 11 കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 15 നേതാക്കളടക്കം 50 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ ജോസഫ് റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ്. ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.

അതേസമയം, നടൻ ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലേക്ക്. പ്രശ്നം പരിഹരിക്കാൻ മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും പെട്ടെന്നുള്ള പ്രകോപനത്തിൻറെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ഷിയാസ് വ്യക്തമാക്കി. ജോജുവിൻറെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്‌ന പരിഹാരത്തിനായി ചർച്ചകൾ നടത്തിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Related Tags :
Similar Posts