< Back
Kerala
Congress protests at Kozhikode Collectorate with the dead body of a differently-abled person who died due to suspension of pension
Kerala

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മരിച്ച ഭിന്നശേഷിക്കാരന്‍റെ മൃതദേഹവുമായി കോഴിക്കോട് കലക്ട്രേറ്റിൽ കോൺഗ്രസ് പ്രതിഷേധം

Web Desk
|
24 Jan 2024 1:27 PM IST

ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹുവായി കലക്ട്രേറ്റിൽ കോൺഗ്രസ് പ്രതിഷേധം തുടങ്ങി. ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

മൃതദേഹം വൈകിട്ട് നാലുമണിക്ക് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഇന്നലെയാണ് കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരൻ കൂടിയായ വളയത്ത് ജോസഫ് എന്ന 74 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസമയി ഇദ്ദേഹത്തിന് പെൻഷൻ മുടങ്ങിയിരുന്നു. പെൻഷൻ ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

Similar Posts