
ഒളവണ്ണ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും
|സർവീസ് റോഡിന്‍റെ ഉൾപ്പെടെ പണി പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം
കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ ദേശീയപാതയിൽ ടോൾ പിരിവ് തുടങ്ങി . കോൺഗ്രസിന്‍റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ടോൾ ആരംഭിച്ചത് . സമരവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി . നാളെ മുതൽ വ്യാപകപ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
രാവിലെ 8 മണിക്കാണ് കോഴിക്കോട് ഒളവണ്ണ ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിച്ചത് . പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തി . പ്രതിഷേധം കനത്തതോടെ , മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമായി . പിന്നാലെ പ്രവർത്തരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി . ഡിസിസി അധ്യക്ഷൻ കെ.പ്രവീൺ കുമാറിനെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നാളെ മുതൽ കൂടുതൽ മണ്ഡലം കമ്മിറ്റികളെ ഉൾപ്പെടുത്തി , പ്രതിഷേധം ശക്തമാക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഒളവണ്ണ മേഖലയിലെ സർവീസ് റോഡിൻ്റെ പണി പൂർത്തിയാക്കുക , പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കണം , വെങ്ങളം , അഴിയൂർ റേഞ്ചിൽ ദുർഘടാവസ്ഥ പരിഹരിക്കണം എന്ന് ഉൾപ്പടെയാണ് കോൺഗ്രസിൻ്റെ ആവശ്യം .