< Back
Kerala
ശശി തരൂരിന് അനൂകൂലമായ സര്‍വേയെ തള്ളി കോണ്‍ഗ്രസ്
Kerala

ശശി തരൂരിന് അനൂകൂലമായ സര്‍വേയെ തള്ളി കോണ്‍ഗ്രസ്

Web Desk
|
10 July 2025 9:15 AM IST

ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിക്കാനുള്ള ബിജെപി ശ്രമമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്

തിരുവനന്തപുരം: ശശി തരൂരിന് അനുകൂലമായ സര്‍വേ ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിക്കാനുള്ള ബിജെപി ശ്രമമെന്ന് വിലയിരുത്തലില്‍ കോണ്‍ഗ്രസ്. ജനപ്രീതി ഉണ്ടെന്ന് കാണിക്കാന്‍ ശശി തരൂര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും വിലയിരുത്തല്‍.

കേരള വോട്ട് വൈബ് എന്ന ഏജന്‍സി സ്ഥാപിച്ചത് രണ്ടര മാസം മുന്‍പ് മാത്രമാണെന്നും സര്‍വേയ്ക്ക് പിന്നാലെ പോകേണ്ടന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. സര്‍വേയ്ക്ക് വിശ്വാസ്യത ഇല്ലെന്നും ആരോ കുക്ക് ചെയ്ത സര്‍വ്വേ ആണെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

അതേസമയം, യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണെന്ന സര്‍വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് തരൂര്‍. 28.3 ശതമാനം പേര്‍ തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധതരംഗമുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തണമെന്ന് 17.5 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 24.2 ശതമാനം വോട്ടു നേടിയ കെ.കെ. ഷൈലജഎല്‍ഡിഎഫില്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് കൂടുതല്‍ പിന്തുണ.

സിറ്റിങ് എംഎല്‍എമാരെ മാറ്റണമെന്നാണ് പങ്കെടുത്ത 62 ശതമാനം പേരും ആഗ്രഹിക്കുന്നതെന്നാണ് സര്‍വേഫലത്തില്‍ പറയുന്നത്. 23 ശതമാനം പേര്‍ മാത്രമാണ് നിലവിലുള്ള എംഎല്‍എമാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നത്.

Similar Posts