< Back
Kerala

Kerala
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് കെ. മുരളീധരൻ എം.പി
|28 Dec 2023 11:15 AM IST
നിരീശ്വരവാദികളുടെ പാർട്ടിയായതുകൊണ്ടാണ് സി.പി.എമ്മിന് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിഞ്ഞതെന്നും മുരളീധരൻ പറഞ്ഞു.
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് നിലപാടെന്ന് കെ. മുരളീധരൻ എം.പി. കോൺഗ്രസ് ദേശീയ പാർട്ടിയാണ്. തീരുമാനം പെട്ടെന്ന് എടുക്കാനാവില്ല. സി.പി.എമ്മും സി.പി.ഐയും നിരീശ്വരവാദി പാർട്ടികളാണ്. അതുകൊണ്ട് അവർക്ക് വേഗത്തിൽ തീരുമാനെടുക്കാൻ കഴിയുമെന്നും മുരളീധരൻ പറഞ്ഞു.
കേരള ഘടകത്തിന്റെ തീരുമാനം കെ.സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് ഭാര്യ സംരക്ഷിച്ച ശ്രീരാമന്റെ പേരിലുള്ള ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള അവകാശമില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു കെ. സുധാകരന്റെ മറുപടി. അത് സംസ്ഥാന നേതൃത്വം തീരുമാനിക്കേണ്ടതില്ല. ദേശീയ നേതൃത്വം ചോദിച്ചാൽ അഭിപ്രായമറിയിക്കുമെന്നും സുധാകരൻ പറഞ്ഞു.