< Back
Kerala
ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ ചക്രസ്തംഭന സമരം ഇന്ന്
Kerala

ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ ചക്രസ്തംഭന സമരം ഇന്ന്

Web Desk
|
8 Nov 2021 6:16 AM IST

സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാവിലെ 11 മണി മുതൽ 11.15 വരെയാണ് സമരം സംഘടിപ്പിക്കുക

ഇന്ധന നികുതി കുറക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസിന്‍റെ ചക്രസ്തംഭന സമരം. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാവിലെ 11 മണി മുതൽ 11.15 വരെയാണ് സമരം സംഘടിപ്പിക്കുക.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നും പാളയം-വെള്ളയമ്പലം വഴി രാജ്‌ഭവന്‍ വരെയുള്ള സമരം കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം സമരം സംഘടിപ്പിക്കാനാണ് കെ.പി.സി.സിയുടെ നിർദേശം. കൊച്ചിയിൽ സമരത്തിനിടെയുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതയോടെയാവും പ്രതിഷേധം. പ്രക്ഷോഭം ജനകീയ സമരമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.

Related Tags :
Similar Posts