< Back
Kerala
Congress to protest demanding CMs resignation
Kerala

മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്

Web Desk
|
3 April 2025 10:02 PM IST

നാളെ മണ്ഡല തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.

തിരുവനന്തപുരം: മാസപ്പടി കേസില്‍ ടി. വീണയെ എസ്എഫ്ഐഒ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. നാളെ മണ്ഡല തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.

വൈകീട്ട് നാലിന് എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ രാപകല്‍ സമരം ആരംഭിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രതിഷേധം മണ്ഡല തലത്തില്‍ പൂര്‍ത്തിയാക്കും.

Similar Posts