< Back
Kerala
സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികളൊന്നും കോൺഗ്രസ് സ്വീകരിക്കില്ല: വി.ഡി സതീശൻ
Kerala

സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികളൊന്നും കോൺഗ്രസ് സ്വീകരിക്കില്ല: വി.ഡി സതീശൻ

Web Desk
|
15 Aug 2022 11:10 PM IST

കോഴിക്കോട് കാലിക്കറ്റ് ടവറിൽ എസ്.വൈ.എസ് കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ

കോഴിക്കോട്: കോൺഗ്രസ് ഒരു കാലഘട്ടത്തിലും സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുന്നികൾ ഒരിക്കലും തങ്ങൾക്ക് ശത്രുക്കളല്ല, സുന്നികൾ തന്റെ ബന്ധുക്കളാണെന്ന് പൂർണമായും വിശ്വസിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കോഴിക്കോട് കാലിക്കറ്റ് ടവറിൽ എസ്.വൈ.എസ് കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ. ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അടക്കമുള്ള പ്രമുഖർ സംബന്ധിച്ചു.

വിഷമഘട്ടങ്ങളിൽ കോൺഗ്രസിന്റെ എല്ലാവിധ പിന്തുണയും സുന്നികൾക്കുണ്ടാവുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര്യദിനത്തിന്റെ സന്ദേശം എല്ലാ ജനമനസ്സുകളിലും എത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Similar Posts