< Back
Kerala
Congress workers attacked the mediaOne team
Kerala

എറണാകുളത്ത് മീഡിയവൺ സംഘത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റം

Web Desk
|
8 Sept 2024 7:41 PM IST

ലക്ഷദ്വീപിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് മീഡിയവൺ സംഘത്തെ കയ്യേറ്റം ചെയ്തത്.

കൊച്ചി: എറണാകുളത്ത് മീഡിയവൺ വാർത്താസംഘത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റം. ലക്ഷദ്വീപ് വിദ്യാർഥികളുടെ യാത്രാ പ്രതിസന്ധി റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ സംഘത്തെയാണ് തടഞ്ഞത്.

ദൃശ്യങ്ങൾ പകർത്തുന്നത് തടയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉപകരണങ്ങൾ പിടിച്ചുവെക്കാനും പ്രവർത്തകർ ശ്രമിച്ചു. ലക്ഷദ്വീപിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് മീഡിയവൺ സംഘത്തെ കയ്യേറ്റം ചെയ്തത്.

Similar Posts