< Back
Kerala

Kerala
നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി ചർച്ച ഇന്ന്
|9 March 2026 6:21 AM IST
മധുസൂദൻ മിസ്ത്രിയും സച്ചിൻ പൈലറ്റുമടക്കമുള്ള എഐസിസി നേതാക്കൾ സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി ചർച്ചകൾക്ക് ഇന്ന് ആരംഭിക്കും. ഇന്ന് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. മധുസൂദൻ മിസ്ത്രിയും സച്ചിൻ പൈലറ്റുമടക്കമുള്ള എഐസിസി നേതാക്കൾ സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയവും മണ്ഡലത്തിലെ സാഹചര്യങ്ങളും യോഗത്തിൽ വിലയിരുത്തും. ഓരോ മണ്ഡലത്തിൽ നിന്നും മൂന്ന് വീതം പേരുകളാണ് എഐസിസിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി സമർപ്പിച്ചിരിക്കുന്നത്. ഓരോ സ്ഥാനാർഥികളുടെയും വിജയസാധ്യത കൂടി പരിഗണിച്ചായിരിക്കും അന്തിമപട്ടിക തയാറാക്കുക.
ഉഭയകക്ഷി ചർച്ചയിൽ കടുത്ത അഭിപ്രായ വ്യത്യാസമാണ് ഘടകകക്ഷികൾ തമ്മിൽ നിലനിൽക്കുന്നത്. അത് പരിഹരിച്ച ശേഷം മാത്രമേ കോൺഗ്രസിന് സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയൂ.