< Back
Kerala
വധഗൂഢാലോചന കേസ്: ദിലീപിന്റെ ശബ്ദസാമ്പിൾ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും
Kerala

വധഗൂഢാലോചന കേസ്: ദിലീപിന്റെ ശബ്ദസാമ്പിൾ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും

Web Desk
|
9 Feb 2022 6:38 AM IST

ബാലചന്ദ്രകുമാറിന് എതിരായ പീഡനകേസിൽ പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും

കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദസാമ്പിളുകൾ അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സാമ്പിളുകൾ നൽകുക. കോടതി തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് സാമ്പിളുകൾ പരിശോധനക്ക് അയക്കും. അതേസമയം, നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്റെ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളിൽ ലഭിച്ചേക്കും.

പരിശോധനാ റിപ്പോർട്ടിലെ വിവരങ്ങൾക്ക് അനുസരിച്ച് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും സാധ്യതയുണ്ട്. പതികളിൽ നിന്ന് കണ്ടെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ലഭിക്കുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നുണ്ട്.

ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയിരുന്നു.

Similar Posts