< Back
Kerala
വധഗൂഢാലോചന കേസ്; ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
Kerala

വധഗൂഢാലോചന കേസ്; ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

Web Desk
|
29 March 2022 1:16 PM IST

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയത് ശരത്താണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും, വധഗൂഢാലോചനാ കേസിൽ സുഹൃത്ത് ശരത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ ശരത്ത് ഒപ്പം ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയത് ശരത്താണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ തുടരന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന വിലയിരുത്തിയാണ് നടപടി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ദിലീപ് നിഷേധിച്ചിരുന്നു.

Related Tags :
Similar Posts