< Back
Kerala
ഐഎസ്ആര്‍ഒ കേസില്‍ ദേശസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടന്നു; കേന്ദ്രം ഹൈക്കോടതിയില്‍
Kerala

'ഐഎസ്ആര്‍ഒ കേസില്‍ ദേശസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടന്നു'; കേന്ദ്രം ഹൈക്കോടതിയില്‍

Web Desk
|
6 Aug 2021 5:30 PM IST

ശാസ്ത്രജ്ഞരുടെ ഊര്‍ജം വഴിതിരിക്കപ്പെട്ടെന്നും ക്രയോജനിക് എൻജിന്റെ വികസനം ഇരുപത് വര്‍ഷം തടസപ്പെട്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു

ദേശസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനയാണ് ഐഎസ്ആര്‍ഒ കേസില്‍ നടന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശാസ്ത്രജ്ഞരുടെ ഊര്‍ജം വഴിതിരിക്കപ്പെട്ടെന്നും ക്രയോജനിക് എൻജിന്റെ വികസനം ഇരുപത് വര്‍ഷം തടസപ്പെട്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഗൂഢാലോചന കേസിലെ പ്രതികളായ നാല് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് കോടതി നീട്ടി നല്‍കി.

Similar Posts