< Back
Kerala
threat
Kerala

പലിശക്കാരുടെ നിരന്തരഭീഷണി; പാലക്കാട് ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ചനിലയിൽ

Web Desk
|
17 Jun 2023 12:07 PM IST

രാത്രിയിലടക്കം നിരന്തരം പലിശക്കാർ വീട്ടിലെത്തി ബുദ്ധിമുട്ടിക്കുമായിരുന്നു എന്ന് സുരേന്ദ്രന്റെ ഭാര്യ അംബിക പറയുന്നു

പാലക്കാട്: പാലക്കാട്‌ കല്ലേപ്പുള്ളിയിൽ പലിശക്കാരുടെ ഭീഷണിയിൽ ഗൃഹനാഥൻ ജീവനൊടുക്കിയതായി പരാതി. കല്ലേപ്പുള്ളി സ്വദേശി സി.കെ സുരേന്ദ്രനാഥാണ് മരിച്ചത്.പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സുരേന്ദ്രനാഥിന്റെ ഭാര്യ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

പത്ത് ലക്ഷത്തോളം രൂപ സുരേന്ദ്രന് പലിശക്കാർക്ക് കൊടുക്കേണ്ടതായുണ്ടായിരുന്നു. തുടർന്ന് രാത്രിയിലടക്കം നിരന്തരം പലിശക്കാർ വീട്ടിലെത്തി ബുദ്ധിമുട്ടിക്കുമായിരുന്നു എന്ന് സുരേന്ദ്രന്റെ ഭാര്യ അംബിക പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ടൌൺ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലേപ്പുള്ളിയിൽ നേരത്തെയും പലിശക്കാരുടെ ശല്യം സംബന്ധിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്.

പലിശ മാഫിയ സംഘങ്ങളുടെ കേന്ദ്രമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്‌നാട്ടിൽ നിന്നുള്ള പലിശസംഘവും ഇവിടെ സജീവമാണെന്ന് നാട്ടുകാർ പറയുന്നു. സംഭവം പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

Similar Posts