< Back
Kerala
shantanpara cpm
Kerala

ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണം: ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

Web Desk
|
24 Aug 2023 6:35 AM IST

ഇടക്കാല ഉത്തരവ് നിലനിൽക്കെ ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു

ഇടുക്കി: ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമാണത്തിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർട്ടി ഓഫീസിന് നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പിലാക്കണമെന്ന ഉത്തരവിൽ സ്വീകരിച്ച നടപടികൾ ഇടുക്കി ജില്ല കലക്ടർ ഹൈക്കോടതിയെ അറിയിക്കും.

ഇടക്കാല ഉത്തരവ് നിലനിൽക്കെ ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്റ്റോപ് മെമ്മോ വില്ലേജ് ഓഫീസർ കൈമാറിയ വിവരം കലക്ടർ ഇന്നലെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പാർട്ടി ഓഫീസിന്റെ നിർമ്മാണം തുടർന്നത് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അടിയന്തരമായി കോടതി ഇന്നലെ കേസ് പരിഗണിച്ചത്.

Similar Posts