< Back
Kerala
കാസർകോട് ജില്ലയിലെ ദേശീയപാത നിർമാണം; 2024ഓടെ പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala

കാസർകോട് ജില്ലയിലെ ദേശീയപാത നിർമാണം; 2024ഓടെ പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Web Desk
|
17 Aug 2022 8:30 AM IST

കാസർകോട് ജില്ലയിലെ ദേശീയ പാത നിർമാണം മന്ത്രിയുടെ നേതൃത്യത്തിലുള്ള ഉന്നത സംഘം വിലയിരുത്തി

കാസർകോട്: ജില്ലയിലെ ദേശീയ പാത നിർമാണം 2024 പകുതിയോടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർകോട് ജില്ലയിലെ ദേശീയപാത നിർമാണം മന്ത്രിയുടെ നേതൃത്യത്തിലുള്ള ഉന്നത സംഘം വിലയിരുത്തി. 2024 മേയ് 15നുള്ളിൽ ജില്ലയിലെ ദേശീയ പാത നിർമ്മാണം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കുമ്പളയിലെ മേൽപ്പാലം 2022 ഡിസംബറിലും കാസർകോട് മേൽപ്പാലം 2023 അവസാനവും തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. രാജ് മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ദേശീയ പാത അതോറിറ്റി റീജിയണൽ ഓഫീസർ ബി.എൽ.മീണ, പ്രോജക്ട് ഡയറക്ടർ പുനിൽകുമാർ, എന്നിവരും മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നു.

Similar Posts