< Back
Kerala

മരിച്ച രാജേന്ദ്രന്‍
Kerala
നിര്‍മാണത്തിലുള്ള സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു
|16 Aug 2024 7:45 PM IST
രാജേന്ദ്രനെ രക്ഷിക്കാൻ കുഴിയിലേക്ക് ഇറങ്ങിയ രതീഷ് എന്ന തൊഴിലാളിയും ബോധരഹിതനായി
തിരുവനന്തപുരം: സെപ്റ്റിക് ടാങ്കിലിറങ്ങിയ നിര്‍മാണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. വെള്ളറട സ്വദേശി രാജേന്ദ്രൻ(56) ആണ് മരിച്ചത്. പേയാട് ഭജനമഠം റോഡിൽ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് സെപ്റ്റിക് ടാങ്ക് കോൺക്രീറ്റ് ചെയ്തു മൂടിയത്. അനുബന്ധ പണികൾക്കായി ഇന്ന് കുഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. രാജേന്ദ്രനെ രക്ഷിക്കാൻ കുഴിയിലേക്ക് ഇറങ്ങിയ രതീഷ് എന്ന തൊഴിലാളിയും ബോധരഹിതനായി.
കാട്ടാക്കട ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
Summary: Construction worker dies of suffocation after entering a septic tank in Thiruvananthapuram's Peyad