< Back
Kerala

Kerala
താമരശ്ശേരി ചുരത്തിൽ കണ്ടയ്നർ ലോറിക്ക് തീപിടിച്ചു
|2 Sept 2023 6:36 AM IST
മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കണ്ടയ്നർ ലോറിക്ക് തീപിടിച്ചു. ചുരം ഒന്നാം വളവിനു മുകളിൽ ചിപ്പിലിത്തോട് വെച്ചാണ് തീപിടുത്തം ഉണ്ടായത്. എറണാകുളത്തു നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ചുരത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ടൈൽസ് കയറ്റിവന്ന ലോറിക്കാണ് തീ പിടിച്ചത്. ഡ്രൈവർ ക്യാബിനിന്റെ ഭാഗത്ത് തീ കണ്ടതോടെ ഡ്രൈവർ പുറത്തിറങ്ങിയതിന്നാൽ ആളപായം ഉണ്ടായില്ല.