< Back
Kerala
രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു: അടിമാലി സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാൻ തീരുമാനം
Kerala

രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു: അടിമാലി സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാൻ തീരുമാനം

Web Desk
|
2 Jun 2025 12:37 PM IST

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ചതിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: അടിമാലി സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാൻ തീരുമാനം.ടി.സി വാങ്ങി മടങ്ങിയ കുട്ടികളെതിരികെയെത്തിക്കും .12 കുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ലീഷ് മീഡിയം നിലനിർത്തും. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.

അടിമാലി സ്കൂളിൽ ഒമ്പതാം ക്ലാസിൽ മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ചതിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.അന്വേഷിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആവില്ലെന്നും മന്ത്രി പറഞ്ഞു.

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം നിർത്തലാക്കിയെന്നാരോപിച്ച് അടിമാലി ഗവ.ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടന്നിരുന്നു.പ്രധാനധ്യാപികയെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു.

മലയാളമീഡിയവും ഇംഗ്ലീഷ് മീഡിയവുമാണ് സ്കൂളിലുണ്ടായിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികളില്ല എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു ഇംഗ്ലീഷ് മീഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ ഈ തീരുമാനം സ്കൂള്‍ തുറക്കുന്ന ദിവസമാണ് രക്ഷിതാക്കളെ അറിയിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനം.

പ്രവേശനോത്സവത്തിനായി ഒരുങ്ങിയ സ്കൂളില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവും പ്രതിഷേധത്തിയത്. നിലവില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളുടെ തുടര്‍പഠനം ബുദ്ധിമുട്ടിലാകുമെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്.

Similar Posts