< Back
Kerala

Kerala
കേരളത്തിന്റെ പുരോഗതി എൽഡിഎഫിന്റെ സംഭാവന, പുതിയ പദ്ധതികളിലേക്ക് ചെല്ലാൻ തുടർഭരണം അത്യാവശ്യം': 'നേതാവ് നിലപാടിൽ' ഇ.പി ജയരാജൻ
|19 Nov 2025 11:38 AM IST
''സർക്കാറിന്റെ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന് അസഹിഷ്ണുത. എന്ത് പദ്ധതി വന്നാലും തടുക്കുന്നു''
കോഴിക്കോട്: ഈ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് മേൽക്കൈയുണ്ടാകുമെന്ന് ഇ.പി ജയരാജൻ. കേരളത്തിന്റെ പുരോഗതി എൽഡിഎഫിന്റെ സംഭാവനയെന്നും ഇ.പി ജയരാജൻ പറഞ്ഞു. മീഡിയവണിന്റെ നേതാവ് നിലപാടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പദ്ധതികളിലേക്ക് ചെല്ലാൻ തുടർഭരണം വേണം. വിദ്യാഭ്യാസ പുരോഗതിക്ക് എൽഡിഎഫ് അടിത്തറയിട്ടു. ജനങ്ങൾ അത് മനസിലാക്കുന്നുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.
'ശബരിമലയെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല. സ്വർണക്കൊളളയിൽ കൃത്യമായ അന്വേഷണം നടന്നുവെന്നും ഇന്ന് പലരും ജയിലിലാണെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. സർക്കാറിന്റെ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണ്. എന്ത് പദ്ധതി വന്നാലും പ്രതിപക്ഷം തടുക്കുന്നുവെന്നും ഇ.പി ജയരാജൻ കുറ്റപ്പെടുത്തി.
Watch Video