< Back
Kerala
കരാറുകാരുടെ പേരും ഫോൺ നമ്പറും റോഡരികിൽ പ്രദർശിപ്പിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി കരാറുകാർ
Kerala

കരാറുകാരുടെ പേരും ഫോൺ നമ്പറും റോഡരികിൽ പ്രദർശിപ്പിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി കരാറുകാർ

Web Desk
|
6 Dec 2021 7:06 AM IST

കരാറുകാരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചാണ് കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ യൂത്ത് വിങ് പ്രതിഷേധിച്ചത്

പൊതുമരാമത്തു റോഡുകൾ പണിയുന്ന കരാറുകാരുടെ പേരും ഫോൺ നമ്പറും റോഡരികിൽ പ്രദർശിപ്പിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി കരാറുകാർ. കരാറുകാരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചാണ് കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ യൂത്ത് വിങ് പ്രതിഷേധിച്ചത്.

പ്രവൃത്തിയുടെ കാലാവധി, ബന്ധപ്പെട്ട കരാറുകാരന്‍റെ പേരും ഫോൺ നമ്പരുമടക്കം പ്രദർശിപ്പിക്കുമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നത്. ഇത് സ്വാഗതം ചെയ്ത കരാറുകാർ തങ്ങളുടെ പ്രശ്നം കൂടി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പൊതുമരാമത്ത് സ്ഥാപിക്കുന്ന ബോർഡിന്‍റെ അതേ മാതൃകയിൽ തന്നെയാണ് കരാറുകാരും ബോർഡ് സ്ഥാപിച്ചത്. കരാറുകാരന്‍റെ പേരിനൊപ്പം പൊതുമരാമത്തു പദ്ധതികളുടെ നിർമാണത്തിൽ നേരിടുന്ന പ്രയാസങ്ങൾ അക്കമിട്ട് നിരത്തിയ ബോർഡാണ് സ്ഥാപിച്ചത്. കരാറുകാരെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഇവർ ആരോപിച്ചു. പൊതുമരാമത്തു വകുപ്പിന്‍റെ എല്ലാ പ്രശ്നങ്ങൾക്കും കരാറുകാരാണ് ഉത്തരവാദികളെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നതായും കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ യൂത്ത് വിങ് കുറ്റപ്പെടുത്തി.

Similar Posts