< Back
Kerala
ഉത്സവ പറമ്പിലെ വിവാദ ബോര്‍ഡ്; ഭീം ആര്‍മി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
Kerala

ഉത്സവ പറമ്പിലെ വിവാദ ബോര്‍ഡ്; ഭീം ആര്‍മി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്

ijas
|
17 April 2021 5:46 PM IST

പൊതുവിടങ്ങളിൽ നിന്ന് ജാതിയുടെയും മതത്തിന്‍റെയും പേരിൽ മാറ്റി നിർത്തുന്നത് ആർട്ടിക്കിൾ 153(A), 295(A) പ്രകാരം കുറ്റകൃത്യമാണ്. അത്തരത്തിലുള്ള ഭരണഘടനാ ലംഘനം കേരളത്തിന്‍റെ മണ്ണിൽ നടത്താൻ അനുവദിക്കില്ലെന്ന് ഭീം ആര്‍മി

കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ ബോര്‍ഡ് വിവാദമായതോടെ ഭീം ആര്‍മി കേരള പരാതി നല്‍കി. കേരള പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഭീം ആര്‍മി കേരള അറിയിച്ചു. ബ്രാഹ്മണിക്കൽ മനുസ്മൃതിയുടെ പുഴുത്ത ആചാരങ്ങൾ ചില നെറികെട്ട മനസ്സുകളിൽ ഇപ്പോഴും നില നിൽക്കുന്നതായും വടക്കേ ഇന്ത്യൻ സ്റ്റേറ്റുകളിൽ നടക്കുന്ന വംശീയ അതിക്രമവും മുസ്‍ലിം അപരവൽക്കരണവും ഇവിടെയും കൂടി വരുന്ന സാഹചര്യമാണ് കണ്ടുവരുന്നതെന്നും ഭീം ആര്‍മി പറഞ്ഞു. പൊതുവിടങ്ങളിൽ നിന്ന് ജാതിയുടെയും മതത്തിന്‍റെയും പേരിൽ മാറ്റി നിർത്തുന്നത് ആർട്ടിക്കിൾ 153(A), 295(A) പ്രകാരം കുറ്റകൃത്യമാണ്. അത്തരത്തിലുള്ള ഭരണഘടനാ ലംഘനം കേരളത്തിന്‍റെ മണ്ണിൽ നടത്താൻ അനുവദിക്കില്ലെന്ന് ഭീം ആര്‍മി ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഭീം ആര്‍മി വ്യക്തമാക്കി.

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കി സ്ഥാപിച്ച ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. സി.പി.എം ശക്തി കേന്ദ്രമായ പ്രദേശത്ത് ഇത്തരത്തില്‍ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് പോലും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ ഒരു വിഭാഗം ശക്തമായ എതിർപ്പ് അറിയിച്ചതോടെ ബോര്‍ഡ് നീക്കാതെ നിലനിർത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരവും ബോർഡ് തല്‍സ്ഥാനത്തുണ്ടെന്നാണ് വിവരം.

ഏപ്രില്‍ 14 മുതല്‍ ഒരാഴ്ചയാണ് കാവില്‍ വിഷുവിളക്ക് ഉത്സവം നടക്കുന്നത്.ഒരു പതിറ്റാണ്ട് മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് മുസ്‍ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നത്രെ. ഇതിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നെങ്കിലും ഇത്തവണ സ്ഥലത്ത് പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സംഭവം വിവാദമായത്. സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുളള പ്രദേശത്ത് ഉത്സവ കമ്മറ്റിയിലടക്കം പാര്‍ട്ടി അനുഭാവികള്‍ അംഗങ്ങളുമാണ്. ഇവിടെ വര്‍ഗ്ഗീയ ചേരി തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഭീം ആര്‍മി കേരളയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വംശീയ അതിക്രമങ്ങൾക്കെതിരെ നിയമനടപടികളുമായി ഭീം ആർമി കേരള.

ബ്രാഹ്മണിക്കൽ മനുസ്മൃതിയുടെ പുഴുത്ത ആചാരങ്ങൾ ചില നെറികെട്ട മനസ്സുകളിൽ ഇപ്പോഴും നില നിൽക്കുന്നു, അല്ലെങ്കിൽ വൈക്കത്തെ ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരി മരിച്ചിട്ടില്ല എന്നതിന്‍റെ തെളിവാണ് കണ്ണൂർ പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് ക്ഷേത്രത്തിലെ വിവാദമായ ബോര്‍ഡ്. വടക്കേ ഇന്ത്യൻ സ്റ്റേറ്റുകളിൽ നടക്കുന്ന വംശീയ അതിക്രമവും മുസ്ലിം അപരവൽക്കരണവും ഇവിടെയും കൂടി വരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. പൊതുവിടങ്ങളിൽ നിന്ന് ജാതിയുടെയും മതത്തിന്‍റെയും പേരിൽ മാറ്റി നിർത്തുന്നത് ആർട്ടിക്കിൾ 153(A),295(A) പ്രകാരം കുറ്റകൃത്യമാണ്. അത്തരത്തിലുള്ള ഭരണഘടനാ ലംഘനം കേരളത്തിന്‍റെ മണ്ണിൽ നടത്താൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭീം ആർമി നിയമ യുദ്ധവുമായി മുന്നോട്ട്.

ജയ് ഭീം

വംശീയ അതിക്രമങ്ങൾക്കെതിരെ നിയമനടപടികളുമായി ഭീം ആർമി കേരള.

ബ്രാഹ്മണിക്കൽ മനുസ്മൃതിയുടെ പുഴുത്ത ആചാരങ്ങൾ ചില നെറികെട്ട...

Posted by BHIM ARMY Kerala on Friday, April 16, 2021

Similar Posts