< Back
Kerala

Kerala
വിവാദ നീറ്റ്; കൊല്ലത്ത് വിദ്യാർഥിനികൾക്ക് ഇന്ന് വീണ്ടും പരീക്ഷ
|4 Sept 2022 6:24 AM IST
ആയൂർ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥിനികൾക്കും ഹാൾടിക്കറ്റ് അയച്ചിട്ടുണ്ടെങ്കിലും പരാതി ഉള്ളവർ മാത്രം പുനപരീക്ഷയിൽ പങ്കെടുത്താൽ മതിയാകും.
കൊല്ലം: മത്സരാർത്ഥികളായ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതിനെ തുടർന്ന് വിവാദത്തിൽ ആയ കൊല്ലത്തെ നീറ്റ് പരീക്ഷ ഇന്ന് വീണ്ടും നടത്തും. ആയൂർ മാർത്തോമ എഞ്ചിനീയറിങ് കോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്ക് വേണ്ടിയാണ് പുനപരീക്ഷ നടത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ശ്രീനാരായണ പബ്ലിക് സ്കൂളിലാണ് പരീക്ഷ. ho
പരീക്ഷ ചുമതലയിൽ ഉണ്ടായിരുന്നവർക്ക് തെറ്റ് സംഭവിച്ചു എന്ന് അന്വേഷണസമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത്. ആയൂർ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥിനികൾക്കും ഹാൾടിക്കറ്റ് അയച്ചിട്ടുണ്ടെങ്കിലും പരാതി ഉള്ളവർ മാത്രം പുനപരീക്ഷയിൽ പങ്കെടുത്താൽ മതിയാകും.