< Back
Kerala

Kerala
ചേലക്കരയിൽ പോസ്റ്റർ കെട്ടിയതിനെച്ചൊല്ലി തർക്കവും ബഹളവും
|13 Nov 2024 12:13 PM IST
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെത്തി പോസ്റ്ററുകളും തോരണങ്ങളും അഴിപ്പിച്ചു
തൃശൂർ: ചേലക്കരയിൽ പോസ്റ്റർ കെട്ടിയതിനെച്ചൊല്ലി തർക്കവും ബഹളവും. മുള്ളൂർക്കര മനപ്പടിയിലാണ് വാക്കേറ്റമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെത്തി പോസ്റ്ററുകളും തോരണങ്ങളും അഴിപ്പിച്ചു.
പൊതുസ്ഥലത്ത് സ്ഥാനാർഥിയുടെ പേരും ചിഹ്നവും പ്രദർശിപ്പിച്ചതു സംബന്ധിച്ച പരാതിയിലാണ് നടപടി. മറ്റ് പ്രദേശങ്ങളിലും നടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നാട്ടുകാരും പ്രതികരിച്ചു.