< Back
Kerala

Kerala
ഗ്യാസ് സ്റ്റൗ സർവീസ് സെന്ററിൽ പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു
|13 April 2022 12:53 PM IST
സ്ഥാപനം പൂർണമായും തകർന്നു
തൃശൂർ: കൊടകര കോടാലിയിൽ സ്വകാര്യ സ്ഥാപനത്തിൽ പാചക വാതക സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ഉഗ്രസ്‌ഫോടനം. സെന്ററിൽ ഗ്യാസ് അടുപ്പുകൾ വിൽക്കുകയും സർവീസ് നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിലാണ് അപകടം നടന്നത്. ഇവിടെ ഗ്യാസ് നിറച്ചു വെച്ചിരുന്ന നാല് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഥാപനം പൂർണമായി തകർന്നു. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. ഫയർഫോഴ്‌സ് എത്തി തീയണച്ചു. സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.