< Back
Kerala

Kerala
പാചകവാതക വില വീണ്ടും കൂട്ടി; സിലിണ്ടറിന് കൂടിയത് 50 രൂപ
|6 July 2022 8:36 AM IST
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 8.50 രൂപ കുറഞ്ഞു
കൊച്ചി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ സിലിണ്ടറിന്റെ വില 1060ആയി. അതേസമയം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 8.50 രൂപ കുറഞ്ഞു.
രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വില കൂട്ടുന്നത്. ഇതോടെ കഴിഞ്ഞ മാസം രണ്ട് തവണ വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.
updating