< Back
Kerala
ഭക്ഷ്യവിഷബാധയേറ്റത് ട്യൂഷന്‍ കഴിഞ്ഞ് ഷവര്‍മ കഴിക്കാനെത്തിയ കുട്ടികള്‍ക്ക്; കൂള്‍ബാര്‍ അടപ്പിച്ചു
Kerala

ഭക്ഷ്യവിഷബാധയേറ്റത് ട്യൂഷന്‍ കഴിഞ്ഞ് ഷവര്‍മ കഴിക്കാനെത്തിയ കുട്ടികള്‍ക്ക്; കൂള്‍ബാര്‍ അടപ്പിച്ചു

Web Desk
|
1 May 2022 4:59 PM IST

ചെറുവത്തൂര്‍ പഞ്ചായത്ത് ഇടപെട്ടാണ് കട പൂട്ടിച്ചത്

കാസർകോട്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെൺകുട്ടി മരിച്ചതിന് പിന്നാലെ കൂള്‍ബാര്‍ അടച്ചുപൂട്ടി. ചെറുവത്തൂര്‍ പഞ്ചായത്ത് ഇടപെട്ടാണ് കട പൂട്ടിച്ചത്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് കുട്ടികള്‍ കഴിഞ്ഞ ദിവസം ഷവര്‍മ കഴിച്ചത്. ചെറുവത്തൂര്‍ ബസ് സ്റ്റാഡിന് സമീപത്താണ് ഈ കൂള്‍ബാര്‍. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ കൂട്ടത്തോടെ കൂള്‍ബാറിലേക്ക് വരികയായിരുന്നു. വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചെറുവത്തൂർ സ്വദേശി ദേവാനന്ദയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഷവര്‍മയില്‍ ഉപയോഗിച്ച ഇറച്ചി പഴക്കമുള്ളതാണോ എന്നറിയാന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

Similar Posts