< Back
Kerala

Kerala
കുളമായി എറണാകുളം- വൈറ്റില റോഡ്; കോർപ്പറേഷൻ കൗൺസിലർ കുത്തിയിരുന്ന് പ്രതിഷേധിച്ചു
|8 Jun 2024 5:03 PM IST
വൈറ്റില ഡിവിഷൻ കൗൺസിലർ സുനിത ഡിക്സൺ ആണ് പ്രതിഷേധിക്കുന്നത്.
കൊച്ചി: എറണാകുളം വൈറ്റിലയിൽ റോഡിന്റെ ശോചനീയാവസ്ഥയിൽ കോർപ്പറേഷൻ കൗൺസിലർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. വൈറ്റില ഡിവിഷൻ കൗൺസിലർ സുനിത ഡിക്സൺ ആണ് പ്രതിഷേധിക്കുന്നത്.
ഒരു വർഷം മുൻപ് മേയർ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കിയതാണ്. സിഎസ്എംഎൽ ഫണ്ട് കോൺട്രാക്ടർക്ക് കൊടുക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ പണി തീർത്തുതരാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഇന്നുവരെ റോഡിന്റെ കാര്യത്തിൽ നീക്കുപോക്കുണ്ടായിട്ടില്ലെന്ന് കോർപറേഷൻ കൗൺസിലർ പറയുന്നു.
സിഎസ്എംഎലിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ഉടൻ തന്നെ പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.