< Back
Kerala
ഒ.ടി.നസീറിന്റെ ഉമ്മ
Kerala

'ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവത്തിൽ പശ്ചാത്താപം'; ചാണ്ടി ഉമ്മൻ ജയിക്കാൻ പ്രാർത്ഥനയെന്ന് സി.ഒ.ടി.നസീറിന്റെ ഉമ്മ

Web Desk
|
17 Aug 2023 12:38 PM IST

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക നൽകിയത് ആമിന ബീവിയാണ്.

കണ്ണൂർ: ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ സംഭവത്തിലെ പശ്ചാത്താപമാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് മത്സരിക്കാനുള്ള തുക നൽകാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സി.ഒ.ടി നസീറിന്റെ മാതാവ് ആമിന ബീവി. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക നൽകിയത് ആമിന ബീവിയാണ്. ഉമ്മൻ ചാണ്ടിയെ കാണാൻ പോയപ്പോൾ മകനോട് നല്ല രീതിയിലാണ് പെരുമാറിയത്. മകനോടുള്ള സ്നേഹം കൊണ്ടാണ് പണം നൽകുന്നത്. ചാണ്ടി ഉമ്മൻ വിജയിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നതായും ആമിന ബീവി മീഡിയവണിനോട് പറഞ്ഞു.

പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ചാണ്ടി ഉമ്മനെ അനുഗമിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷമാണ് ചാണ്ടി ഉമ്മൻ നിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു.

Similar Posts