< Back
Kerala

Kerala
മണ്ണാർക്കാട്ട് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേര്‍ അറസ്റ്റില്‍
|22 Feb 2024 11:19 PM IST
സംസ്ഥാനത്തെ കള്ളനോട്ട് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ്
പാലക്കാട്: മണ്ണാർക്കാട്ട് ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ(47), മലപ്പുറം പൂരൂർ സ്വദേശി ഫൈസൽ(41) എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് പിടികൂടിയത്.
കുമരംപുത്തൂർ കല്ലടി ഹയർസെക്കന്‍ഡറി സ്കൂളിന് സമീപത്തു വച്ചാണു പ്രതികള്‍ പൊലീസ് പിടിയിലായത്. 91,000 രൂപയുടെ കള്ളനോട്ടുകള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു. സംസ്ഥാനത്തെ കള്ളനോട്ട് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Summary: Two arrested with counterfeit notes of around Rs.1 lakh at Palakkad's Mannarkkad