< Back
Kerala

Kerala
കോഴിക്കോട്ട് 96.44 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ
|24 Sept 2023 8:56 AM IST
വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്
കോഴിക്കോട്: തൊട്ടില്‍പാലത്ത് എംഡിഎംഎ യുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്. 96.44 ഗ്രാം എം.ഡി എം.എ ഇവരില്‍ നിന്ന് പിടികൂടി. ബംഗ്ലൂളൂരുവിൽ നിന്നും വടകരയ്ക്ക് കടത്തുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപ്പന നടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലണ് കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തിയിയത്. സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനെയും പ്രതികൾ ഒപ്പം കൂട്ടിയിരുന്നു.