< Back
Kerala
കാവനൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
Kerala

കാവനൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

Web Desk
|
11 March 2026 5:20 PM IST

വട്ടത്തൂർ തായിപുറത്ത് അസീസ് ഭാര്യ സൗദാബി എന്നിവരാണ് മരിച്ചത്

മലപ്പുറം:കാവനൂർ ചെങ്ങരകുണ്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം എടവണ്ണപ്പാറ സ്വദേശികളായ ദമ്പതികൾ മരിച്ചു. എടവണ്ണപ്പാറ വട്ടത്തൂർ തായിപുറത്ത് അസീസ് ഭാര്യ സൗദാബി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12:30 ഓടെയാണ് അപകടം.

ഇവർ സഞ്ചരിച്ചിരുന്ന അതേദിശയിൽ വന്ന കാർ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. കാർ ഇടിച്ചതിന് പിന്നാലെ ഇരുവരും കാറിന് അടിയിലേക്ക് വീണു. ഇരുവരുടെയും ശരീരത്തിലൂടെ കാർ കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസീസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലും ഭാര്യയുടേത് മഞ്ചേരി മെഡിക്കൽ കോളജിലുമാണ്. പ്രവാസിയായ അസീസ് മാങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തി ഹോട്ടൽ ആരംഭിച്ചത്.

Similar Posts