< Back
Kerala

Kerala
ചേർത്തലയില്‍ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ
|9 May 2022 8:57 AM IST
ഇരുവരുടെയും ശരീരത്തിൽ വയർ ചുറ്റിയ നിലയിൽ കണ്ടെത്തി
ആലപ്പുഴ: ചേർത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ് (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ വയർ ചുറ്റിയ നിലയിൽ കണ്ടെത്തി. രാവിലെ വീടിന് പുറത്തേക്ക് കാണാതായപ്പോള്‍ അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മറ്റ് കാര്യങ്ങള്‍ വ്യക്തമാവൂവെന്നും പൊലീസ് പറഞ്ഞു.