< Back
Kerala
ഈരാറ്റുപേട്ടയില്‍ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ്
Kerala

ഈരാറ്റുപേട്ടയില്‍ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ്

Web Desk
|
30 Jun 2025 1:17 PM IST

കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്

കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകക്ക് താമസിക്കുന്നത് വീട്ടിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് സംശയം.

കൈകള്‍ പരസ്പരം ടാപ്പ് ഒട്ടിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്ത് നിന്ന് സിറിഞ്ചുകളും കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ് രശ്മി.കരാര്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയാണ് വിഷ്ണു. പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related Tags :
Similar Posts