< Back
Kerala
couple hailing from mancheri jumped into the farok river
Kerala

മഞ്ചേരി സ്വദേശികളായ ദമ്പതികൾ ഫറോക്ക് പുഴയിൽ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി

Web Desk
|
2 July 2023 12:12 PM IST

മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്.

കോഴിക്കോട്: ഫറോക്ക് പാലത്തിൽനിന്ന് ദമ്പതികൾ ചാലിയാർ പുഴയിൽ ചാടി. മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. രാവിലെ പത്തരയോടെയാണ് സംഭവം. വർഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിതിനായി തിരച്ചിൽ തുടരുകയാണ്.

രാവിലെ 9.45 ഓടെയാണ് രണ്ടുപേർ പുഴയിലേക്ക് ചാടിയതായി പൊലീസിന് വിവരം ലഭിച്ചത്. മത്സ്യബന്ധന തൊഴിലാളികളടക്കം പുഴയിലുണ്ടായിരുന്നു. കയറിട്ടുകൊടുത്താണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഒഴുക്ക് കൂടിയ സ്ഥലത്തേക്ക് വീണ ജിതിൻ കയറിൽ പിടിക്കാനാവാതെ മുങ്ങിത്താഴുകയായിരുന്നു.

Related Tags :
Similar Posts